Thursday, June 6, 2013

ആൻഗ്രി ബേഡ്സ്

അല്ലു: എടോ പപ്പേ! തനിക്ക് ആൻഗ്രി ബേഡ്സിനെ ഇഷ്ടമാണോ?
ഞാൻ: യെസ്!
അല്ലു: എന്നാൽ നമ്മൾക്ക് കുറച്ച് ആൻഗ്രി ബേഡ്സിനെ വാങ്ങി വളർത്തിയാലോ?
ഞാൻ: :-/

ഭൂമുഖം

ഞാൻ: (പാട്ട്) ഭൂമുഖം അങ്ങേ മഹിമയാൽ പൂരിതമല്ലോ ദേവാ... 
അല്ലു: പപ്പേ! ഒരു ഡൌട്ട്...ഈ 
ഭൂമുഖം എന്ന് പറയുന്നത് രാത്രി എന്നെ പിടിക്കാൻ വന്ന ഭൂതത്തിന്റെ മുഖമല്ലേ .. അതെന്തിനാ ദൈവത്തിന്റെ പാട്ടിൽ പറയുന്നത്?
ഞാൻ: :-/

വയറു നിറഞ്ഞോ?

(ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ)

അല്ലു: പപ്പേ, എനിക്ക് മതിയായി...
ഞാൻ: അതിന് തന്റെ വയറു നിറഞ്ഞോ?
അല്ലു: എടോ പപ്പേ! തനിക്ക് ഒന്നുമറിയില്ല. വയറു നിറക്കാനല്ല; വിശപ്പ് മാറ്റാനാ ഭക്ഷണം കഴിക്കുന്നേ! 
ഞാൻ: :-|

(ഇതൊക്കെ എവിടുന്ന് കിട്ടുന്നോ എന്തോ??)